സീതാംഗോളി സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതംമൂലംമരണപ്പെട്ടു

അല്‍ഐന്‍: സീതാംഗോളി സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതംമൂലംമരണപ്പെട്ടു. സീതാംഗോളി ചള്ളങ്കയത്തെ അബ്ദുല്‍ ഖാദര്‍- ഖദീജ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുറിയില്‍ ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 ഭാര്യ: സമീറ. മക്കള്‍: സഹദ്, ഷാസില്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ (ഗള്‍ഫ്), മൊയ്തീന്‍, പരേതയായ ആഇശ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.