പ്രളയ ദുരിത ബാധിതര്‍ക്ക് എന്‍. എസ്. എസ്. സന്നദ്ധസേവകരുടെ കൈത്താങ്ങ്കുമ്പള: പ്രളയ ദുരന്ത ബാധിതരെ സഹായിക്കാൻ കുമ്പള ക്ലസ്റ്റർ നാഷ്ണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യ, ഭക്ഷ്യേതര സാധന സാമഗ്രികൾ സ്വരൂപിച്ച് നൽകുന്ന പ്രവർത്തനം ആരംഭിച്ചു. സംരഭത്തിന്റെ ഉദ്ഘാടനം ബോവിക്കാനം ടൗണിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഹമീദ് മുളിയാറിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി നിർവ്വഹിച്ചു. ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.ക്ലസ്റ്റർ കൺവീനർ ഷാഹുൽ ഹമീദ് മാസ്റ്റർ സ്വാഗനസ്സ്സ് പറഞ്ഞു. മൊഗ്രാൽ പുത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ്, പുഞ്ചിരി പ്രസിഡന്‍റ് ബി.സി. കുമാരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി മുസ്തഫ ബിസ്മില്ല, മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗംഗാധരൻ, സംയുക്ത തൊഴിലാളി യൂണിയൻ സെക്രട്ടറി ബി.എം.ഹാരിസ്, അൽ അമീൻ യൂത്ത്ഫെഡ റേഷൻ സെക്രട്ടറി ഹനീഫ ബോവിക്കാനം എൻ. എസ്. എസ്. പ്രോഗ്രാം കോ-ഓഡിനേറ്റർമാരായ മധുസൂധനൻ, മഹേഷ് ഏത്തടുക്ക, സജീവൻ സംസാരിച്ചു.