അണങ്കൂരിനും മൊഗ്രാല്‍ പാലത്തിനുമിടയില്‍ റോഡ് അറ്റകുറ്റപ്പണിക്കായി ഒരു കോടി രൂപ അനുവദിച്ചു

Image result for road issue kasaragodകാസർകോട് : അണങ്കൂരിനും മൊഗ്രാൽ പാലത്തിനുമിടയിൽ റോഡ് അറ്റകുറ്റപ്പണിക്കായി ഒരു കോടി അനുവദിച്ചു. ദേശീയ പാതയിൽ പാതാളക്കുഴികൾ കൊണ്ട് നിറഞ്ഞ അണങ്കൂരിനും മൊഗ്രാൽ പാലത്തിനുമിടയിൽ റോഡ് നന്നാകുന്നതിന് ദേശീയ പാത അതോറിറ്റി 99.70ലക്ഷം രൂപ അനുവദിച്ചു. എൻ.എ നെല്ലിക്കുന്ന് എംഎൽഎ യെ ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയർ അറിയിച്ചതാണ് ഇക്കാര്യം. പ്രവൃത്തി ഉടൻ തുടങ്ങുമെന്നും താമസിയാതെ ടെൻഡർ ആവുമെന്നും അദ്ദേഹം അറിയിച്ചു. ഘട്ടങ്ങളായാണ് തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയ പാത നന്നാക്കുന്നത്.