മടുത്തു! ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കുമോ? ദേശീയപാതയിൽ രൂപം കൊണ്ട മരണക്കുഴികള്‍ അടക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങി


മൊഗ്രാൽ • ദേശീയപാതയിൽ രൂപം കൊണ്ട കുഴികളടക്കാൻ മൊഗ്രാലിൽ യുവാക്കൾ മുന്നിട്ടിറങ്ങി. കുഴികൾ വെട്ടിച്ച് വരുന്ന വാഹങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് നാട്ടിലെ യുവാക്കൾ തന്നെ കുഴിയടക്കാൻ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ വർഷം ദേശീയ പാതയിലെ കുഴികളിൽ നിരവധി ജീവനുകളായിരുന്നു പൊലിഞ്ഞ് വീണത്. ദേശീയപാതയിലെ കുഴികളുടെ ആഴവും പരപ്പും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും കാണുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here


ഇത് താത്കാലികമാണെങ്കിലും യുവാക്കളുടെ സേവന സന്നദ്ധത അഭിനന്ദിക്കാതെ വയ്യ. കഴിഞ്ഞ വർഷങ്ങളിൽ ദേശീയപാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.