മാൻഹോൾ നൗഷാദിന് ശേഷം മനസ്സലിയിപ്പിക്കും മറ്റൊരു മനുഷ്യ സ്‌നേഹി നൗഷാദ്....


ഒരു കൈ കൊടുത്തത് മറ്റേ കൈ അറിയരുതെന്നാണ്, പക്ഷെ നിങ്ങളതറിഞ്ഞു....

ആരും അറിയരുതെന്ന് കരുതിയാണ് കൂട്ടി കൊണ്ട് വന്നത്...

വരുമ്പോൾ ഒന്നും കൊണ്ടല്ല വന്നത് പോകുമ്പോൾ ഒന്നും കൊണ്ടല്ല പോകുന്നതും എനിക്ക് പടച്ചോൻ തരും..

എല്ലാം കൊടുത്തതാണ് അവർ മതി എന്ന് പറഞ്ഞു...

ആ മനുഷ്യന്റെ വാക്കുകളാണ് ഒരു പണ്ഡിതന്റെ വാക്കുകളെന്ന് കരുതിപോവും വിധം അയാൾ ഓരോരോ വാക്കുകളും തൊടുത്തു വിട്ടത് കഠിന ഹൃദയത്തിന്റെ ഉടമകളിൽ പോലും മഞ്ഞുരുകി കാണും.... അല്ലാത്തവർ മനുഷ്യരോ എന്ന് സ്വയം ചിന്തിച്ചാൽ മതിയാവും.

ഉള്ളവൻ കൊടുക്കുന്നത് അത് അവന്റെ ബാധ്യതയാണെങ്കിൽ ഒന്നും ഇല്ലാത്തവൻ ഉള്ളത് കൊടുക്കുമ്പോഴാണ് അതിന് പൊന്നിൻ വിലയുണ്ടെന്നറിയുന്നത്.

നമുക്ക് കാണും ആ കടയിൽ നിന്ന് വിറ്റ് ലാഭം ഉണ്ടാക്കി ജീവിതം കഷ്ടിച്ചു മുന്നോട്ട് പോവുന്നതാണെന്ന്. അതും ഫൂട്ട്പാത്തിലെ തൊട്ടടുത്ത കൊച്ചു കടയിൽ. മറ്റുള്ളവന്റെ മുതൽ മത്സരിച്ചു വെട്ടിപ്പിടിക്കുന്ന ഈ കാലത്തും.
പ്രളയ സമയത്തും സോഷ്യൽ മീഡിയയിലൂടെ വിദ്വേഷങ്ങൾ പ്രളയമായൊഴുകുന്ന സമയത്തും നൗഷാദെന്ന മാനുഷിയെ പോലുള്ളവർ മത്സരിക്കുകയാണ് മനുഷ്യ മനസ്സുകൾ കയ്യടക്കുകയാണ്.

നൗഷാദ് സമ്പന്നനാണ് നന്മയുടെ മനസ്സുള്ള മനുഷ്യ സ്നേഹിയായ മനുഷ്യൻ.

കെട്ട കാലത്തു കൂട്ടിച്ചേർത്തു പിടിക്കണമെന്ന് മലയാളിക്ക് സുന്ദരമായ ശൈലിയിലൂടെ സന്ദേശം  പകർന്നു നൽകിയ മഹാ മാനുഷി.ബദുറുദ്ധീൻ ബസറ