/https://s3.ap-south-1.amazonaws.com/circlecontent/content-5cc2c5e56a602f3f3cb8409e_1557757827506-image_5cc2c5e56a602f3f3cb8409e_d498bfa9b4f2fce147918de8559d44b0.jpg)
ഉപ്പള : ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതി (മൂന്ന്) യിൽ പുനരാരംഭിച്ചു. ഈ കേസിന്റെ വിചാരണ ഒരു മാസമായി നിർത്തിവെച്ചിരുന്നു. ഉപ്പള ബാപ്പായി തൊട്ടിയിലെ കാലിയാറഫീഖ്. ഉപ്പളയിലെ ഷംസുദ്ദീൻ എന്ന ഷംസു,, മുഹമ്മദ് റഫീഖ് എന്നിവരാണ് പ്രതികൾ. മുഖ്യ പ്രതി കാലിയാറഫീഖ് കൊല്ലപ്പെട്ടതിനാൽ മറ്റു പ്രതികൾക്കെതിരെയാണ് വിചാരണ നടക്കുന്നത്. 2013 ഒക്ടോബർ 24 ന് രാത്രിയാണ് മുത്തലിബിനെ കാറിൽ സഞ്ചരിക്കുന്നതിനിടെ സംഘം വാഹനം തടഞ്ഞ് നിർത്തി വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്.