മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം പ്രതികളെ ഉടന്‍ പിടികൂടണം - മുസ്‌ലിം ലീഗ്


Image result for muslim leagueകാസർകോട്: മഞ്ചേശ്വരം ഹൊസ്ബെട്ടു ലേഡീ ഓഫ് മേഴ്സി ചർച്ചിനെതിരെ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ ആക്രമണം നടത്തിയതിൽ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ന്യൂനപക്ഷ സമുദായങ്ങളേയും അവരുടെ ആരാധനലായങ്ങളേയും സാമൂഹ്യ ദ്രോഹികളെ കൂട്ട് പിടിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചു ചൊല്പടിക്ക് നിർത്താൻ ശ്രമിക്കുന്നവർ തന്നെ അവരുടെ സംരക്ഷകരായി മാറുന്നത് വിരോധഭാസമാണ്.

ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി. നേതാക്കൾ മഞ്ചേശ്വരത്ത് സാമുദായിക ധൂർവീകരണം നടത്താനും വർഗ്ഗീയ സംഘർഷത്തിനും ശ്രമിക്കുകയാണ്.ഇത് മതേതര ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്ന് യോഗം അഭ്യർത്ഥിച്ചു. മഞ്ചേശ്വരം ചർച്ച് ആക്രമണം നടത്തിയവർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ ഉടൻ പിടി കൂടണമെന്നും അല്ലാത്ത പക്ഷം മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡണ്ട് എം.സി. ഖമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ് മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്തു. സി.ടി. അഹമ്മദലി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി. ഹമീദലി, എ.ജി.സി.ബഷീർ, അസീസ് മരിക്കെ, വി.പി.അബ്ദുൽ ഖാദർ, കെ.മുഹമ്മദ് കുഞ്ഞി, പി.എം മുനീർ ഹാജി, മൂസ്സ.ബി ചെർക്കള പ്രസംഗിച്ചു.