മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനം; മരണസംഖ്യ 20 ആയിമുംബൈ : മഹാരാഷ്ട്രയില്‍ രാസഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 20 ആയി. ധൂലെ ജില്ലയിലെ ഷിര്‍പൂര്‍ താലൂക്കില്‍ വാഗാഡി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് ശനിയാഴ്ച രാവിലെ 9.45 മണിയോടെ സ്‌ഫോടനമുണ്ടായത്.

സംഭവസമയം 100 തൊഴിലാളികളെങ്കിലും ഫാക്ടറിയില്‍ ഉണ്ടായിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പോലീസും ദുരന്തനിവാരണസേനയും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here