എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പഠന ക്യാമ്പ് നടത്തി


മഞ്ചേശ്വരം:'സാമൂഹ്യ സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിർവചനമാണ്' എന്ന പ്രമേയത്തിൽ എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏകദിന പഠന ക്യാമ്പ് നടത്തി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും കോളേജുകളിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ച് മഹ്‌റൂഫ് സന്തോഷ് നഗർ, അബ്ദുള്ള മൗലവി, സുബൈർ നിസാമി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ 10 മണിക്ക് എം എസ് എഫ് മണ്ഡലം പ്രസിഡന്റ്‌ സവാദ് അംഗഡിമൊഗർ പതാക ഉയർത്തി പെരുവാടി തുടക്കം കുറിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി എ കെ എം അഷ്‌റഫ്‌ ഉൽഘടനം ചെയ്തു. എം എസ് എഫ് ദേശീയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ പ്രമേയ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിമാരായ വി പി അബ്ദുൽ ഖാദർ, മുനീർ ഹാജി കമ്പാർ,എം എസ് എഫ് സംസ്ഥാന വൈ പ്രസിഡന്റ് ഹാഷിം ബംബ്രാണ, ജില്ലാ ഭാരാവാഹികളായ ഇർഷാദ് മൊഗ്രാൽ, സഹദ് അംഗിടിമുഗർ,സിദ്ധീഖ് മഞ്ചോശ്യരം, അഷറഫ് ബോവിക്കാനം, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ, ഉമ്മർ റജാവ്, അബ്ദുൽ റഹ്മാൻ ബന്തിയോട്, മുഹമ്മദ് കുഞ്ഞി ഉള്ളുവാർ, ആസിഫ് അലി കന്തൽ, റഹീം പള്ളം,നൗഷാദ് മീഞ്ചാ,അൻസാർ പാവൂർ, റുവൈസ് ആരിക്കാടി,മുഫീദ് പേസോറ്റ്, സുൽത്താൻ പെർള്ള,സവാസ് കയ്യാർ കട്ട, നമീസ്സ് നായബസാർ, അഫ്സൽ ബേക്കൂർ,മഷൂദ് ആരിക്കാടി, സഫ്വാൻ പോരാൽ, മൻസൂർ കന്തൽ, സിറാജ് അംഗടിമുഗർ, ഫായിസ് ബയാർ പദവ്,തസ്‌ഫീൻ പെർള, സെഫീഖ് കുലബയിൽ, മഷൂദ് പേസോറ്റ്, ഷാറുഖ് കട്ബാർ,സെഹിദ് മിയപദവ്, സ്വാഗതം ജനറൽ സെക്രട്ടറി മുഫാസി കോട്ടാ, ജംഷീർ മൊഗ്രാൽ നന്ദി പറഞ്ഞു.