എം. എസ്. എഫിന്റെ വിദ്യാർത്ഥികൾക്കുള്ള കൈതാങ്ങ് പദ്ധതിക്ക് സഹായവുമായി സി.എച്ച് വായനശാലയും


മൊഗ്രാൽ പുത്തൂർ : മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി എം. എസ്. എഫ് നടപ്പിലാക്കുന്ന  'വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ്' പദ്ധതിയിലേക്ക് സഹായവുമായി കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാല പ്രവർത്തകരും. ആദ്യ ഘട്ടത്തിൽ 15 കുട്ടികൾക്കുള്ള കിറ്റിനുള്ള പണം നൽകി. രവി കായിക്കോട്ട് മണ്ഡലം എം.എസ്. എഫ് സെക്രട്ടറി ഇർഫാൻ കുന്നിലിന് ഫണ്ട് നൽകി ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡൻറ് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു.

ബി.എം ബാവ ഹാജി, സെക്രട്ടറി എം. എ നജീബ്, അംസു മേനത്ത്, പി.എച്ച്. റഫീഖ്, ജാഫർ കമ്പാർ, എ.ആർ ആബിദ്, ഹുസൈൻ, ബി.ഐ. സിദ്ധീക്ക്, ബാപ്പുട്ടി, നാസർ ഹുബ്ലി, അലി അഖ്ബർ, സാഹിർ, ,അൻഫർ തുടങ്ങിയവർ സംബന്ധിച്ചു,