മേൽപറമ്പ് സ്വദേശി മൊഗ്രാൽ പള്ളിയിൽ കുഴഞ്ഞ് വീണ് മരിച്ചുമൊഗ്രാൽ : മേൽപറമ്പ് സ്വദേശി മൊഗ്രാൽ ജുമാ മസ്ജിദിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടു.  മൊഗ്രാൽ സ്വദേശിയും നിലവിൽ മേൽപറമ്പിൽ തമാസക്കാരനുമായ മുഹമ്മദ് (55) ആണ് മരണപ്പെട്ടത്. മൊഗ്രാൽ മുഹിയദ്ധീൻ പള്ളിയിൽ വൈകുന്നേരം പ്രാർത്ഥനക്ക് പള്ളിയിൽ എത്തിയതായിരുന്നു ഇയാൾ. അംഗശുദ്ധിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നുവത്രെ. ഉടൻ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ : അബ്ദുല്ല, മശൂദ്, ഫാറൂഖ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാൽ ചളിയംകോട് പള്ളി അങ്കണത്തിൽ ഖബറടക്കും.