കാസറഗോഡ് : കാണാതായ യുവാവിന്റെ മൃതദേഹം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പള അബ്ബാസിന്റെ മകൻ നൗഫൽ (30) ആണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാളെ കാണാതായത്.
കാസര്‍കോട് പോലീസ് സ്റ്റേഷന് സമീപത്തെ ആക്സിസ് ബാങ്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പെന്റാഡ് സെക്യൂരിറ്റി ഷെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മേല്‍പറമ്ബ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. അവിവാഹിതനായ നൗഫലിന് ചെറിയ മാനസീക ആസ്വാസ്ഥ്യമുണ്ടായിരുന്നതായി മേല്‍പറമ്ബ് പോലീസ് പറഞ്ഞു.
Also Read:- യുവാവിനെ കാണാതായതായി പരാതി