
മഞ്ചേശ്വരം : നാലുദിവസം അജ്ഞാതരുടെ കല്ലേറില്‍ കേടുപാടുകൾ സംഭവിച്ച മഞ്ചേശ്വരം 'ഓവര്‍ ലേഡി ഓഫ് മേഴ്സി ചർച്ച്' കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന് സന്ദര്‍ശിച്ചു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും, ഒരു മാഫിയയെയും അധികാരം കൈകളിലെടുക്കാന്‍ അനുവദിക്കില്ലെന്നും അന്വേഷണം വേഗത്തിലാക്കാന്‍ പോലീസ് വകുപ്പിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇടവക വികാരി ഫാ. വിന്‍സെന്റ് സാല്ദന്ഹയ്ക്ക് രാജ് മോഹന്‍ ഉണ്ണിത്താന് ഉറപ്പ് നല്കി.