വെള്ളം കയറിയ വഴിയിലൂടെ കൂടി നടന്ന് പോകുകയായിരുന്നയാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു

മംഗളുരു : വെള്ളം കയറിയ വഴിയിലൂടെ  കൂടി നടന്ന് പോകുകയായിരുന്നയാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. വളച്ചിൽ പള്ളിക്ക് സമീപം ശനിയാഴ്ച്ച രാവിലെയോടെയായിരുന്നു സംഭവം. വളച്ചിലിലെ റസാഖ് (34) ആണ് മരിച്ചത്. വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്തിന് സമീപത്ത് കൂടെ നടന്ന് പോവുകയായിരുന്ന റസാക്ക് അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവത്രെ. കങ്കനാടി പോലീസ് അന്വേഷണം ആരംഭിച്ചു.