'എന്ത് ആവശ്യമുണ്ടായാലും അറിയിക്കണം' ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ച്‌ മമ്മൂട്ടി

 

കൊച്ചി: പ്രളയത്തകില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കുന്നതിനായി ഇറങ്ങി അപകടത്തില്‍പ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടന്‍ മമ്മൂട്ടി. മരിച്ച ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് ആശ്വാസം പകര്‍ന്നത്.

ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും താരം പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവും നല്‍കുന്നതാണെന്ന് ലിനുവിന്റെ സഹോദരന്‍ പ്രതികരിച്ചു. ലിനുവിന്റെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മാതാപിതാക്കളെ വിളിച്ച്‌ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

മാതാപിതാക്കള്‍ക്കൊപ്പം ക്യാംപിലെത്തിയ ലിനു ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.തീവ്രമായമഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ലിനുവും കുടുംബവും ദുരിതാശ്വാസക്യാംപിലേയ്ക്ക് എത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് പോവുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.