പ്രമുഖ വ്യവസായിയും സുൽത്താൻ ഗോൾഡ് ജ്വല്ലറി സ്ഥാപകനുമായ ടി എം കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചുകാസർകോട്: പ്രമുഖ വ്യവസായിയും സുൽത്താൻ ഗോൾഡ് ജ്വല്ലറി സ്ഥാപകനുമായ ടി എം കുഞ്ഞഹമ്മദ് ഹാജി (79) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മംഗ്ളൂരു യേനപോയ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

സ്വർണ്ണ വ്യാപാര രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മൃതദേഹം മൊഗ്രാലിലെ വീട്ടിലെത്തിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 12.25 മണിയോടെ കുമ്പള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.