ആരോഗ്യജാഗ്രത എലിപ്പനി ജാഗ്രത സാംക്രമിക രോഗ പ്രതിരോധ സെമിനാർ നടത്തികുമ്പള :  സാമൂഹിക ആരോഗ്യകേന്ദ്രം പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോട്ടോരി അംഗനവാടിയിൽ ആരോഗ്യജാഗ്രത എലിപ്പനി ജാഗ്രത സാംക്രമിക രോഗപ്രതിരോധസെമിനാർ നടത്തി. ചൊവ്വാഴ്ച്ച ഉച്ചക്ക് വാർഡ് മെമ്പർ വി.പി.അബ്ദുൾ ഖാദർ സെമിനാറും ഡോക്സി സൈക്ലിൻ ഗുളിക വിതരണത്തിന്റെ ഉത്ഘാടനവും നിർവ്വഹിച്ചു.കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.യൂ.മുരളീധരൻ പകർച്ച വ്യാധികളെ കുറിച്ചും രോഗ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലചന്ദ്രൻ .സി.സി. എലിപനി രോഗ പ്രതിരോധത്തിന് ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു.

ഐ. സി.ഡി.എസ്. വർക്കർ സുജാത സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സബീന നന്ദിയും പറഞ്ഞു.തൊഴിലുറപ്പു ജീവനക്കാർ, കർഷകർ തൊഴിലാളികൾ, കുടുംബശ്രീ, ആശ, ഹരിതകർമ്മസേനാ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.