രോഗ നിർണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തികുമ്പള : വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗം മൂലം പൊറുതി മുട്ടുന്ന കുടുംബങ്ങളെ ബോധവത്കരണത്തിലൂടെയും ജീവിത ശൈലി മാറ്റത്തിലൂടേയും സുഗമമാക്കാൻ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പേരാൽ ശാന്തിക്കുന്നു അംഗനവാടിയിൽ സൗജന്യ ജീവിത ശൈലിരോഗ നിയന്ത്രണ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി. പ്രോഗ്രാം വാർഡ് മെമ്പർ വി.പി.അബ്ദുൾ ഖാദർ  ഉത്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണം കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.യൂ.മുരളീധരൻ നടത്തി.സ്വാഗതം അംഗൻവാടി വർക്കർ സുജാത സ്വാഗതവും ജെ.പി.എച് എൻ സബീന നന്ദിയും പറഞ്ഞു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി.പ്രോഗ്രാം കോ.ഓർഡിനേറ്റ് ചെയ്തു.ആശ വർക്കർമാർ, ഹരിതകർമ്മ സേനാവളണ്ടീയർമാർ ഐ.സി.ഡി.എസ് പ്രവർത്തകരും  സംബന്ധിച്ചു.