ഹരിത ജില്ലാ കമ്മിറ്റി ക്യാമ്പസ് യൂണിറ്റ് മീറ്റിന് കുമ്പള ഐ.എച്ച്.ആർ.ഡി കോളജിൽ സ്വീകരണം നൽകി


കുമ്പള : അപസ്വരങ്ങളുടെ കാലത്ത് ഇടറാത്ത പെൺ ശബ്ദം എന്ന പ്രമേയവുമായി ഹരിത സംസ്ഥാന കമ്മിറ്റി നടത്തുന്ന കാംപയിന്റ ഭാഗമായി ഹരിത ജില്ലാ കമ്മിറ്റി ക്യാംപസ് യൂണിറ്റ് മീറ്റിന് കുമ്പള ഐ.എച്ച്.ആർ.ഡി കോളജിൽ സ്വീകരണം നൽകി. സ്ത്രീ സുരക്ഷിതരെന്ന് ഭരണ കർത്തകൾ വിളിച്ച് പറയുന്ന ഈ കാലത്ത് പെൻകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ദിച്ചു വരുന്നതായി ഷാഹിദ റാഷീദ് അഭിപ്രായപ്പെട്ടു. സ്ത്രീക്ക് സംവരണവും സംരക്ഷണവും ഉറപ്പ് വരുത്തിയെന്നുള്ളത് നിയമ പുസ്തകത്തിൽ മാത്രമാണെന്നും പെൺകുട്ടികൾ ഒട്ടുംസുരക്ഷിതരല്ലാതെ കലുഷിതമായ ഈ കാലത്ത് തെരുവിൽ പിച്ചിചീന്തപ്പെടുകയാണെന്നും അവർ പറഞ്ഞു. അപസ്വരങ്ങളുടെ കാലത്ത് ക്യാംപസിൽ പെൺ ശബ്ദം ഉയരണം സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഹിദ റാഷീദ്. എസ്.എഫ് മണ്ഡലം പ്രസിഡന്റ് സവാദ് അംഗടിമുഗർ, 

ഹരിത ജില്ലാ സെക്രട്ടറി തസീല മേനങ്കോട്,എം എസ് എഫ് മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ.സെക്രട്ടറി റുവൈസ് അരിക്കാടി, മുഹമ്മദ് റംസാൻ, ഫാത്തിമ ഫായിസ, മറിയമ്മത്ത് മഹ്ഫൂസ. ഷഹ്ബാന. തുടങ്ങിയവർ സംസാരിച്ചു.