കുമ്പളയിൽ വഴിയരികിലെ മത്സ്യ വിൽപ്പന മാർക്കറ്റിലേക്ക് മാറ്റി; ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി


കുമ്പള • കുമ്പള ടൗണിൽ റോഡരികിൽ നടത്തിയിരുന്ന മൽസ്യ വിൽപ്പന പോലീസ് തടഞ്ഞു. ഡിജിപിയുടെ നിർദ്ദേശം അനുസരിച്ചു ഇൻസ്‌പെക്‌ടർ രാജീവൻ വലിയവളപ്പിൽ എസ് ഐ കെ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് വഴിയരികിലെ മത്സ്യ വിൽപ്പന മാർക്കറ്റിലേക്ക് മാറ്റിയത്. കുമ്പള ടൗണിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള മത്സ്യ മാർക്കറ്റ് ഉണ്ടായിട്ടും കാലങ്ങളായി റോഡരികിൽ ആയിരുന്നു വിൽപ്പന. പലപ്പോഴും ഇത് വ്യാപകമായ പരാതിക്കും ഇടയാക്കി. ഇതേ തുടർന്ന് വ്യാപാരികളും നാട്ടുകാരും ചേർന്ന് ഡി. ജി. പി ക്ക് പരാതി നൽകി. ഇതേ തുടര്‍ന്ന് പോലീസെത്തി റോഡരികിലെ മത്സ്യ വിൽപ്പന മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റാൻ ആവശ്യപെട്ടു. മാർക്കറ്റിൽ സൗകര്യമില്ലെന്നായിരുന്നു മൽസ്യവില്പനക്കാരുടെ പ്രതികരണം. മാർക്കറ്റിലെ പ്രശ്നങ്ങൾ പഞ്ചായത്തധികൃതരുമായി സംസാരിക്കാമെന്നും മാറിയില്ലെങ്കിൽ കേസ് എടുക്കുമെന്നും പറഞ്ഞതോടെ വില്പനക്കാർ മാറുകയായിരുന്നു