കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി

स्रोत छवि देखें

ബന്തിയോട് : കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി. ഷിറിയ സ്വദേശി സിദ്ദീഖിനെ (33) യാണ് രണ്ട് കാറുകളിലായെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. ഇയാൾ പള്ളിയിൽ നിസ്കാരം കഴിഞ്ഞ് കാറിൽ കയറാൻ പോകുമ്പോഴാണ് തട്ടിക്കൊണ്ട് പോയത്. 

കർണ്ണാടക രജിസ്റ്റ്രേഷനിലുള്ള കാറുകളിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. തട്ടിക്കൊണ്ട് പോകലിന്റെ കാരണം വ്യക്തമല്ല.