സമസ്ത മുശാവറ അംഗം എം എ ഖാസിം മുസ്ലിയാർ നിര്യാതനായി


മൊഗ്രാൽ • സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസറകോട് ജില്ല സെക്രട്ടറിയുമായ എം എ ഖാസിം മുസ്ലിയാർ (67) നിര്യാതനായി. ഉപ്പള മുസോഡിയിൽ കടൽക്ഷോഭം ഉണ്ടായ സ്ഥലം സന്ദർശിച്ച് മടങ്ങവേ ബോധക്ഷയം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിബി. മക്കള്‍: ഹന്‍സാര്‍, അല്‍ത്താഫ്, നസീഫ, നസീല. മൃതദേഹം വീട്ടിലും ഇമാം ശാഫി അക്കാദമിയിലും പൊതുദർശനത്തിന് വെക്കും.