8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 80കാരന് 10 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും


കാസര്‍കോട്: 8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 80കാരനെ കോടതി 10 വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പാടി കിഴക്കേമൂലയിലെ കുഞ്ഞിക്കണ്ണ പൂജാരിയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി. ശശികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം.

2015 ഒക്ടോബര്‍ 21നും 22നും പ്രതിയുടെ വീട്ടില്‍വെച്ച് പട്ടികജാതി വിഭാഗത്തില്‍പെട്ട എട്ട് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ് എം എസ് ഡി വൈ എസ് പി എല്‍ സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്.

കഴിഞ്ഞദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 20 സാക്ഷികളില്‍ 15 സാക്ഷികളെയാണ് വിസ്തരിച്ചത്.