പതിനാറാം വയസ്സിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 19 വർഷത്തിന് ശേഷം ജുവനൈൽ കോടതി ശിക്ഷ വിധിച്ചു

Image result for കോടതി ശിക്ഷ വിധിച്ചുകാസറഗോഡ് : പതിനാലുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജുവനൈൽ കോടതി ശിക്ഷിച്ചു. പെരിയ ആയമ്പാറ സ്വദേശിയായ മുപ്പത്തഞ്ചുകാരനെയാണ് ശിക്ഷിച്ചത്. ആയമ്പാറ സ്വദേശിനിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് സംഭവസമയത്ത് പതിനാറ് വയസായിരുന്നു. പ്രായപൂർത്തിയാകാത്ത ആൾ ചെയ്ത് കുറ്റകൃത്യമെന്ന നിലക്ക് നിർബന്ധിത സാമൂഹ്യ സേവനം നടത്തണമെന്നാണ് കോടതി വിധിച്ച ശിക്ഷ. കാസർകോട് ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ സേവനം നടത്താനാണ് പ്രതിക്ക് കോടതി നിർദ്ദേശം നൽകിയത്. 10,000 രൂപയുടെ ബോണ്ട് കോടതിയിൽ കെട്ടിവെക്കുകയും ചെയ്തു. വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കീഴ്ക്കോടതി വിട്ടയച്ചിരുന്നുവെങ്കിലും ഈ വിധിക്കെതിരെ അപ്പീൽ നൽകിയതിനെ തുടർന്ന് 2009ൽ ഹൈക്കോടതി കേസ് പരിഗണിക്കുകയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here