നേത്രാവതി പാലത്തിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്‌തു


മംഗളൂരു: മംഗളൂരു നേത്രാവതി പാലത്തിൽ നിന്ന് യുവാവ് നദിയിൽ ചാടി ആത്മഹത്യ ചെയ്തു. കടബ നിവാസിയായ സദാശിവ (29) ആണ് ആത്മഹത്യ ചെയ്‌തത്‌. വെള്ളിയാഴ്ച രാത്രി  9.30 ഓടെയാണ് സംഭവം. മൃതദേഹത്തിന്  വേണ്ടി തിരച്ചിലാരംഭിച്ചു. കങ്കനാടി പോലീസ് കേസെടുത്തു.