കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു


ഡല്‍ഹി: ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി. രാ​ജ്യ​സ​ഭ​യി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷായാണ് ഇതുസംബന്ധിച്ച്‌ നി​ര്‍​ണാ​യ​ക ബില്‍ അവതരിപ്പിച്ചത്.

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​മേ​യം പാ​സാ​ക്കുകയും ചെയ്തു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് അ​മി​ത്ഷാ നി​ര്‍​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. 

ജ​മ്മു കാ​ഷ്മീ​രി​നെ സം​ബ​ന്ധി​ച്ച്‌ മൂ​ന്ന് സു​പ്ര​ധാ​ന ബി​ല്ലു​ക​ളാ​ണ് അ​മി​ത്ഷാ രാ​ജ്യ​സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ക, ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ര്‍​ട്ടി​ക്കി​ള്‍ 35എ​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക. ജ​മ്മു കാ​ഷ്മീ​രി​നെ പു​ന​സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ബി​ല്ലി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു