ഹൊസങ്കടിയിൽ യുവാവിന് വെടിയേറ്റു

Image result for വെടിയേറ്റുഹൊസങ്കടി: ഹൊസങ്കടിയിൽ യുവാവിന് വെടിയേറ്റു. ബദിയടുക്ക സ്വദേശി സിറാജുദ്ധീനാണ് ബുധനാഴ്ച രാത്രിയോടെ അജ്ഞാത സംഘത്തിന്റെ വെടിയേറ്റത്. ഗുരുതര പരിക്കോടെ ഇയാളെ മംഗളൂറുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആരോഗ്യനില ഗുരുതരമായതോടെ ഇയാളെ മംഗളൂരുവില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം പോലീസ്  അന്വേഷണമാരംഭിച്ചു.