അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്




തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്. പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്ന് അറിയിച്ചു.
അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ (cwc) മുന്നറിയിപ്പ് നല്‍കുന്നു. നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കുണമെന്നും അധികൃതര്‍ അറിയിച്ചു.