ഹൃദയാഘാതം; മഞ്ചേശ്വരം സ്വദേശി സൗദിയിൽ മരിച്ചുബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന്​ ആശുപത്രി വെന്‍റിലേറ്ററിലായിരുന്ന മലയാളി മരിച്ചു. കാസര്‍കോട്​ മഞ്ചേശ്വരം പുഞ്ചപൂര്‍ സ്വദേശി കദ്രു ഉമര്‍ ഫാറൂഖ്​ (48) ആണ്​ ശനിയാഴ്​ച ബുറൈദ കിങ്​ ഫഹദ്​ ആശുപത്രിയില്‍ മരിച്ചത്​. വെന്‍റിലേറ്ററില്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുറൈദയില്‍ നിന്ന്​ 75 കിലോമീറ്ററകലെ അല്‍റാസ്​ പട്ടണത്തില്‍ 24 വര്‍ഷമായി പ്രവാസിയാണ്​. ഭാര്യ: സൈനബ. മക്കള്‍: മുഫീദ്​ (15), മുന്‍ജീദ്​ (12), സൈഫ്​ (എട്ട്​), ​ആയിഷ (അഞ്ച്​).

മരണവിവരം അറിഞ്ഞ്​ ഏക സഹോദരന്‍ അബ്​ദുല്‍ അസീസ്​ റിയാദില്‍ നിന്നും ഭാര്യാസഹോദരന്‍ ജാഫര്‍ ജിദ്ദയില്‍ നിന്നും എത്തിയിട്ടുണ്ട്​. ദരീന, തസ്രീഹ്​, അസീനഹ്​ എന്നിവര്‍ സഹോദരിമാരാണ്​.

ഞായറാഴ്​ച വൈകീട്ട്​ അല്‍റാസ്​ ജാമിഅ ജുമാമസ്​ജിദില്‍ മഗ്​രിബ്​ നമസ്​കാരാനന്തരം മയ്യിത്ത്​ നിസ്​കരിച്ച ശേഷം ഖബറടക്കി. മരണാനന്തര നിയമനടപടികള്‍ക്ക്​ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ നേതൃത്വം നല്‍കി.

ബുറൈദ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന്​ അല്‍റാസിലേക്ക്​ കൊണ്ടുപോയ മൃതദേഹത്തെ ഉമര്‍ ഫാറൂഖി​​ന്റെ സുഹൃത്തുക്കളായ അബ്​ദുറഹ്​മാന്‍, അഷ്ഫാഖ്, ഉമര്‍, ജിദ്ദ കെ.എം.സി.സി ഭാരവാഹി അഷ്‌റഫ് കാക്കിയരി എന്നിവര്‍ അനുഗമിച്ചു.