മിന: അറഫയില്‍ പാപമോചനം തേടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചശേഷം മുസ്ദലിഫയിലെ ഒരു രാത്രി അന്തിയുറങ്ങിയും ഒടുവില്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞും പാപമോക്ഷം നേടി ഹാജിമാര്‍ നാളെ മുതല്‍ മിന താഴ്വാരം വിട്ടിറങ്ങും.

നാളെ മുതല്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മക്കയില്‍ തിരിച്ചെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. നേരത്തെ മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയില്‍ പോയി റൗദാ ശരീഫ് സന്ദര്‍ശനവും മറ്റു സിയാറത്തുകളും പൂര്‍ത്തീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുക.