എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 80 കാരൻ കുറ്റകാരൻ; ശിക്ഷ 16 ന്

Image result for വയസുകാരിയെ പീഡിപ്പിച്ചകാസറഗോഡ് : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 80 കാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാടി കിഴക്കേ മൂലയിലെ കുഞ്ഞിക്കണ്ണ പൂജാരിയെയാണ് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ 16ന് പ്രഖ്യാപിക്കും. 2015 ഒക്ടോബർ 21നും 22 നും പ്രതിയുടെ വീട്ടിൽ വെച്ച് പട്ടികജാതി വിഭാഗത്തിൽ പെട്ട എട്ട് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കൾ വിദ്യാനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു.