സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു ; പവന് 280 രൂ​പ കൂടിRelated imageകൊ​ച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. പ​വ​ന് ഇന്ന് 280 രൂ​പ​ കൂടി 26,880 രൂ​പയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാ​മി​ന് 3,360 രൂ​പ​യാ​ണ് ഇന്നത്തെ വി​ല. തി​ങ്ക​ളാ​ഴ്ച സ്വ​ര്‍​ണ​വി​ല പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു. ഇ​ന്ന​ത്തെ വ​ര്‍​ധ​ന​വ് കൂ​ടി ക​ണ​ക്കാ​ക്കു​മ്പോൾ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ മാ​ത്രം പ​വ​ന് 1,200 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.