ജിബി വാട്സാപ്പ് പ്രവർത്തനം നിർത്തി


വാട്സാപ്പിന്റെ പൈറൈറ്റെഡ് ആപ്ലിളിക്കേഷനായ ജിബി വാട്സാപ്പ് സേവനം നിർത്തി. വാട്സാപ്പ് പ്രൈവസി ഫീച്ഛറുകളിൽ കൃത്രിമം നടത്താൻ സാധിക്കുന്ന മോഡ് ആപ്ലിളിക്കേഷനായിരുന്നു ജിബി വാട്സാപ്പ്. വാട്സാപ്പ് പ്ലസ് , ജിബി വാട്സാപ്പ് 3 എന്നീ പേരുകളിലും ഈ ആപ്പ്ലിക്കേഷൻ ലഭ്യമായിരുന്നു. ഒരേ ഫോണിൽ നിരവധി വാട്സാപ്പുകൾ ഉപയോഗിക്കാനും, പ്രൈവസി ഫീച്ചറുകളിൽ കൃത്രിമം നടത്താനുമായിരുന്നു ഈ ആപ്ലിളിക്കേഷൻ ഉപയോഗിച്ചിരുന്നത്. ലാസ്റ്റ് സീൻ ഫ്രീസ് ചെയ്യാനും, ഡിലീറ്റ് ചെയ്ത മെസ്സേജുകൾ ഡിലീറ്റാവാതിരിക്കാനുമൊക്കെ ചില വിരുതന്മാർ ഇത്തരം ആപ്പുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ നിരവധി തവണ വാട്സാപ്പ് ഇത്തരം ആപ്പുകൾ ഉപയോഗിച്ചിരുന്നവരെ താത്കാലികമായി ബാൻ ചെയ്യുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ജിബി മോഡ്സ് പ്രവർത്തനം നിർത്തി വെക്കുന്ന വിവരം ട്വീറ്റ് ചെയ്തത്. വാട്സാപ്പ് നിയമപരമായി ഇടപെട്ടതാണോ നിർത്തിവെക്കലിന് പിന്നിലെന്ന് വ്യക്തമല്ല.