മഞ്ചേശ്വരം : കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊവ്വല്‍ മസ്തികുണ്ട് മുബീന മന്‍സിലിലെ അബൂബക്കര്‍ സിദ്ദീഖ് എം.ബി(30) യാണ് അറസ്റ്റിലായത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി.മുരളിധരന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തവെയാണ് ബസിന്റെ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. പരിശോധന സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ വി.പ്രമോദ് കുമാര്‍, കെ.ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.പി. നിഖില്‍, മനോജ് കുമാര്‍, പവിത്രന്, റീന തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ അബൂബക്കര്‍ സിദ്ദീഖ് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു.