കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി; ഉടമയെ കണ്ടെത്താനായില്ല


മഞ്ചേശ്വരം: കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ നിന്നും രണ്ട് കിലോ  കഞ്ചാവ് പിടികൂടി. വാഹനപരിശോധനയ്ക്കിടെ  കെ എ 19 എഫ് 3422 നമ്പര്‍ കര്‍ണാടക എസ് ആര്‍ ടി സി ബസില്‍ നിന്നുമാണ്  കഞ്ചാവ് കണ്ടെത്തിയത്. 

എം ആര്‍ മനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ് വി, കെ ഗോപി, സി ഇ ഒമാരായ മനോജ് കുമാര്‍ കെ പി, നിഖില്‍ പവിത്രന്‍, ഡബ്ല്യു സി ഇ ഒമാരായ വി റീന, ധന്യ ടി വി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.