മഴക്കാല രോഗ പ്രിതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുബംബ്രാണ: കുമ്പള ഗ്രാമ പഞ്ചായത്തും ആയൂർവേദ- യുനാനി - ഹോമിയോപതി വകുപ്പും ബംബ്രാണ ഒലീവ് ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പ് കാസറകോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യുപി താഹിറ യൂസുഫ് ഉത്ഘാടനം ചെയ്തു കുമ്പള ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു ഡോ: സക്കീർ അലി, ഡോ: മഹേഷ് പി എസ് ,ഡോ :പ്രസീത, ക്ലബ് പ്രിസിഡണ്ട് ഷാജഹാൻ നമ്പിടി, മൂസ ദിഡ്മ, സംബന്ധിച്ചു ജോസ് യുനാനി സ്വാഗതവും അബ്ദുല്ല നന്ദിയും പറഞ്ഞു