റഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയ കേസിൽ രണ്ട് മഞ്ചേശ്വരം സ്വദേശികൾ അറസ്റ്റിൽ

Image result for visa fraud arrest indiaമഞ്ചേശ്വരം : റഷ്യയില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പാവൂരിലെ അബ്ദുല്‍ ഗഫൂര്‍(22), അബ്ദുല്‍ ജൗസാന്‍(21) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിലേക്ക് ജോലിക്ക് വിസ നല്‍കാമെന്ന വാഗ്ദാനം നല്‍കി ഉപ്പള അമ്പാറിലെ റിസാര്‍ ഹസ്സനല്‍, സുഹൃത്ത് ഫൈസല്‍ എന്നിവരുടെ പരാതിയില്‍ അബ്ദുല്‍ ഗഫൂറിനും ജൗസാനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ടുപേരില്‍ നിന്നുമായി പ്രതികള്‍ 6 ലക്ഷം രൂപ വീതം വാങ്ങിയെന്നും പിന്നീട് വിസ നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കര്‍ണാടകയിലെ മൂടബിദ്രിയില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുല്‍ ഗഫൂറിനെയും ജൗഷാദിനെയും കാസര്‍കോട് കോടതി റിമാണ്ട് ചെയ്തു.