കാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. അണങ്കൂരിലെ കെ അശോകനാണ് (45) ശനിയാഴ്ച ഉച്ചയോടെ ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. തിങ്കളാഴ്ച രാവിലെ 10.45 മണിയോടെ ചെമ്മനാട് മണല്‍ എന്ന സ്ഥലത്താണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
മരപ്പണിക്കാരനായ അശോകന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായും അടുത്തിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.