
മംഗളുരു : അടി വസ്ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി കടത്താൻ ശ്രമിച്ചയാൾ മംഗളൂരു വിമാനത്താവളത്തിൽ പിടിലായി. സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറൻസികൾ പിടിച്ചെടുത്തത്. ഓഗസ്റ്റ് 15 വ്യാഴാഴ്ച സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകുന്ന യാത്രക്കാരാനായ റസാക്ക് ഖലീൽ ഖാസിയുടെ അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസികൾ. 18,000 ദിർഹമും 2,000 റിയാലുകളും ഉദ്യോഗസ്ഥർ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. അന്വേഷണം ആരംഭിച്ചു.