മത്സ്യ ബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി തിരയിൽ പെട്ട് മരിച്ചുകാസറഗോഡ്:വല ഉപയോഗിച്ച്‌ മീൻ പിടിക്കുന്നതിനിടെ തിരയിൽപെട്ട് മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം വിഴിഞം സ്വദേശിയും നെല്ലിക്കുന്ന് കടപ്പുറത്ത് താമസക്കാരനുമായ മരിയാദാസാ (58) ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കസബയിലെ അഴിമുഖത്താണ് സംഭവം. ഒറ്റ വല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ ശക്തമായ തിരമാലയടിക്കുകയായിരുന്നു. ഉടൻ തന്നെ കുടെയുണ്ടായിരുന്നവർ എടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.  30 വർഷമായി മരിയാദാസ് ജോലി തേടി നെല്ലിക്കുന്ന് കടപ്പുറത്ത് എത്തിയിട്ട്.കസബയിലെ ഗ്രേസിയാണ് ഭാര്യ. മക്കൾ: ഗ്രേസി, സന്തോഷ്, ഡെയ്സി. മരുമക്കൾ: കുഞ്ഞുമോൻ. അനു.