നഗരത്തിലെ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം


കാസർകോട് : കാസർകോട് നഗരത്തിലെ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. എം.ജി റോഡിൽ ബദരിയ ബസാറിനടുത്തുള്ള റഹ്മാൻ സ്റ്റോറിന്റെ മുകളിലത്തെ നിലയിലുള്ള ഗോഡൗണിനാണ് തീപ്പിടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് പുക ഉയരുന്നത് കണ്ടെതെന്ന് പ്രദേശവാസികൾ പറഞ്ഞു. മറ്റുകടകളിലേക്ക് തീ പടരുന്നതിന് മുമ്പ് ഫയർഫോസ് എത്തുകയായിരുന്നു.