പ്രതികൂല കാലാവസ്ഥയിൽ താളം തെറ്റി വിമാന സർവ്വീസുകൾമംഗളൂരു: ശക്തമായ മഴ കാരണം മംഗളൂരു വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റുന്നു. വ്യാഴാഴ്ച പുലർച്ചെ 4.45 ന് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലവസ്ഥമൂലം മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചുവിടുകയും ഉച്ചകഴിഞ്ഞ് 3.00 ഓടെയാണ് തിരിച്ച് മംഗളൂരു വിമാന
താവളത്തിൽ എത്തുകയും ചെയ്തിരുന്നു.

മാസ്ക്കറ്റിലേക്ക് പുറപ്പെടേണ്ട വിമാനം ഏഴ് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ 8.30 ന് ബെംഗളൂരുവിൽ നിന്ന് എത്തേണ്ട ഇൻഡിഗോ വിമാനം രാവിലെ 10 മണിയോടെയാണ് മംഗളൂരുവിൽ എത്തിയത്.  വ്യാഴാഴ്ച രാത്രി അബുദാബിയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വെള്ളിയാഴ്ച രാവിലെ പുറപ്പെടും.