കേരളത്തിൽ ബലി പെരുന്നാൾ ഓഗസ്റ്റ് 12 തിങ്കളാഴ്ചകേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്ത് 12ന്. നേരത്തെ തെക്കന്‍ കേരളത്തിലെ ബലിപെരുന്നാള്‍ 12നായിരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ കേരളത്തിലും 12നാണ് ബലിപെരുന്നാളെന്ന് സംയുക്ത മഹല്ല് ഖാസി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

എറണാകുളത്ത് മാസപ്പിറവി ദൃശ്യമായി. ബലിപെരുന്നാള്‍ 12നെന്ന് ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. കൊല്ലത്ത് മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് പാളയം ഇമാം വി.പി സുഹൈബ് മൌലവി നേരത്തെ ദക്ഷിണ കേരളത്തിലെ ബലി പെരുന്നാള്‍ പ്രഖ്യാപിച്ചത്. നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് പെരുന്നാള്‍ പ്രഖ്യാപനം.