മലയാളിക്കള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ ബലിപെരുന്നാള്‍; ദുരിത ബാധിതര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി, നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷംകുമ്പള: കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. കഴിഞ്ഞ ഒരാഴ്ച്ചയോളമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതി മൂലം മലബാറിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലാണ് പെരുന്നാള്‍. ശേഷിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന്‍റെ നെട്ടോട്ടങ്ങളിലുമാണ്. ആഘോഷങ്ങള്‍ മാറ്റിവെച്ച്‌ അതിജീവനത്തിന്‍റെയും ഒത്തൊരുമയുടേയും പാഠം പകരാനാണ് ഓരോ വിശ്വാസിയും ഈ പെരുന്നാള്‍ ഉപയോഗപ്പെടുത്തുന്നത്.

പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ബലി പെരുന്നാള്‍ നിസ്‌കാരത്തിന് ഖത്തീബ് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നൽകി. 

കുമ്പളയിലും ഈദ് പ്രാർത്ഥനയ്ക്ക് നിരവധിയാളുകളാണ് പങ്കെടുത്തത്. ദുരിത ബാധിതര്‍ക്ക് പ്രത്യേക പ്രാർഥന നടത്തി.