ഡി എം എം എഫ് എ യുടെ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു


മൊഗ്രാൽ: ജി വി എച്ച് എസ് എസ് മൊഗ്രാലിൽ നിന്നും കഴിഞ്ഞ കഴിഞ്ഞ വർഷം എസ് എസ് എൽ സി സി, പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ദുബായ് മൊഗ്രാൽ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷന്റെ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി മൊഗ്രാൽ സ്‌കൂളിൽ ചേർന്ന ചടങ്ങിൽ മൂന്ന് വിഭാഗങ്ങളിൽ നിന്നുമായി 15 വിദ്യാർഥികൾക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. 

മികച്ച സ്‌കൂൾ നേതൃത്വത്തിനുള്ള പി ടി എ യുടെ അവാർഡ് പ്രിൻസിപ്പാൾ വിശാലാക്ഷി, ഹെഡ്മാസ്റ്റർ മനോജ് കുമാർ എന്നിവർക്ക് നൽകി. ബഹ്‌റൈൻ മൊഗ്രാൽ പുവർ എയ്ഡ് അസോസിയേഷന്റെ എസ് എസ് എൽ സി യിൽ മുഴുവൻ എ പ്ലസ് നേടിയവർക്കുള്ള അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. 

ഡി എം എം എഫ് എ പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി സ്പിക്, സെക്രട്ടറി ഡോ. ഇസ്മായിൽ മുഹമ്മദ് കുഞ്ഞി, അംഗങ്ങളായ ഷംസുദ്ദീൻ എ കെ, ഇർഫാൻ മൊഗ്രാൽ, ഫൈസൽ അബ്ദുൽ റഹ്മാൻ, സീദി എസ്. എ, മജീദ് ഫുജൈറ, ജിദ്ദ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് ഹസ്സൻ ബത്തേരി, ബഹ്‌റൈൻ കമ്മറ്റി സാരഥി അബ്ദുല്ല മൊയ്‌ദീൻ, അബ്ദുൽ ഖാദർ മൊഗ്രാൽ, പി ടി എ വൈസ് പ്രസിഡന്റ് എം എം റഹ്മാൻ, എസ് എം സി ചെയർമാൻ മുഹമ്മദ്, റിയാസ് കരീം, പ്രിൻസിപ്പാൾ വിശാലാക്ഷി. കെ, സുമേഷ് മാസ്റ്റർ, രാജേഷ് മാസ്റ്റർ, ഖാദർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 

പിടിഎ പ്രസിഡന്റ് ആഷിഫ് പി എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ മനോജ്കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാൽ നന്ദിയും പറഞ്ഞു.