അഡൂർ : അഡൂർ ദേരടുക്ക റോഡരികിലെ ഇറുഞ്ചിയിൽ പണിതീരാത്ത വീടിനകത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അഡൂർ സ്കൂളിന് സമീപത്തെ റൗഫിന്റെ ഉടമസ്ഥതയിലുള്ള പണി തീരാത്ത വീടിന്റെ ഒന്നാം നിലയിലാണ് മൃതദേഹം കണ്ടത്. കറുത്ത പാന്റ്സും കോഫി കളറിലുള്ള ഷർട്ടുമാണ് വേഷം. കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലാണ്. ചെരുപ്പും പേസ്റ്റും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. കൊലപാതകമാണോ അത്മഹത്യയാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.