തൊക്കോട്ട് ഫ്ലൈഓവറിൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


മംഗളൂരു: കഴിഞ്ഞ മാസം തുറന്നകൊടുത്ത തൊക്കോട്ട് ഫ്ലൈഓവറിൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്ഥലം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

വെള്ളിയാഴ്ചയോടെ പാലത്തിൽ വിള്ളൽ വീണതായി പ്രചാരണം ഉണ്ടായിരുന്നു.  പിന്നീട് പോലീസെത്തി സ്ഥിരീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതായും വിള്ളൽ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.