നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു
കുമ്പള : കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു.  ചൗക്കി ആസാദ് നഗർ സ്വദേശി ജംഷീറി (24) നെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.

ആൾതാമസമില്ലാത്ത വീട്ടിൽ സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. നാട്ടുകാരെ ഇയാൾ അക്രമിക്കാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു.