ഉദുമ പളളത്തില്‍ നിർത്തിയിട്ട കാറിനു പുറകെ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു


ഉദുമ : ഉദുമ പളളത്തില്‍ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട വിദ്യാർത്ഥി മരിച്ചു. കരിപ്പോടി ദൊഡിപ്പള്ളിക്കു സമീപത്തെ അശോകന്റെ മകന്‍ അമിത്ത് (14) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. മരിച്ച അമിത്തും പരിക്കേറ്റവരും നിര്‍ത്തിയിട്ട കാറിലെ യാത്രക്കാരായിരുന്നു. ബേക്കൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.