പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു


അടൂർ : പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.  മലപ്പുറം കുറുക്കോള്‍ ഓട്ടുകരപ്പുറം സ്വദേശിയും കലപ്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവണ്ണൂര്‍ പാറമ്മല്‍ ലത്തീഫി(45) ന്‍റെതാണെന്ന് മൃതദേഹമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയിലെത്തി ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.

വളവന്നൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ കളക്ഷന്‍ ഏജന്‍റായി ജോലി ചെയ്യുന്ന ലത്തീഫിനെ കഴിഞ്ഞ ഏഴാം തീയതി മുതൽ കാണാതായതായി മലപ്പുറം ജില്ലയിലെ കലപ്പകഞ്ചേരി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് ലത്തീഫിന്‍റെ മൊബൈല്‍ ലോക്കേഷന്‍ സൈബര്‍ സെല്ല് വഴി പരിശോധിച്ചപ്പോള്‍ കാസര്‍കോട് ജില്ലയിലെ അടൂർ ലോക്കേഷന്‍ കണ്ടെത്തിയിരുന്നു. പിന്നിട് ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അതിനിടെയാണ് ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ ഗവ. സ്കൂളിന് സമീപം ദേരടുക്ക റോഡരികില്‍ ഗള്‍ഫുകാരന്‍റെ പണി തീരാത്ത ഇരു നില കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ അഞ്ച് ദിവസം പഴക്കുമുള്ള അജ്ഞാത മൃതദേഹം കണ്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്‍റെ ഷര്‍ട്ടില്‍ നിന്നും ഒരു തിരിച്ചറിയല്‍ കാര്‍ഡും ഒരു ഫോണും കണ്ടെത്തിയിരുന്നു. അതിലുള്ള വിലാസത്തില്‍ ബന്ധപ്പെട്ട ലത്തീഫിന്‍റെ ബന്ധുക്കളെ കണ്ടെത്തിയത്. 

അതേ സമയം കാസര്‍കോട് സുഹൃത്തുക്കളോ ബന്ധുക്കളൊ ലത്തീഫിനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എങ്ങിനെ ലത്തീഫ് ആദൂരിലെത്തിയതിനെ കുറിച്ചും ശരീരത്തില്‍ കയര്‍ വലിച്ച് മുറുക്കി കെട്ടിയതും ഒരു കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും,ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജിതപെടുത്തുമെന്ന് ആദൂര്‍ സി.എെ. പ്രേംസദന്‍ പറഞ്ഞു. ആമിനയാണ് ലത്തീഫിന്‍റെ ഭാര്യ. മക്കള്‍ നിയാസ്, നുഹ്ഷ, ഫാത്തിമ. സഹോദരങ്ങള്‍ മുസ്തഫ, സുബൈര്‍, നാസര്‍, സുബൈദ, ജമീല,കുഞ്ഞിമ